Connect with us

Kerala

ബി ജെ പിയും സി പി എമ്മും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കള്‍, ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു: രാഹുല്‍

അവരുടെ പ്രത്യയശാസ്ത്രത്തില്‍ അക്രമമുണ്ട്. അക്രമ രാഷ്ട്രീയത്തിലൂടെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇ ഡി ക്ക് മുന്നിലിരുത്തിയാല്‍ ഭയപ്പെടുത്താന്‍ കഴിയുമെന്ന് പ്രധാന മന്ത്രി വിശ്വസിക്കുന്നു.

Published

|

Last Updated

കല്‍പ്പറ്റ | ബി ജെ പിയുടെയും സി പി എമ്മിന്റെയും നിലപാടുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. ബി ജെ പിയും സി പി എമ്മും അക്രമ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു. അവരുടെ പ്രത്യയശാസ്ത്രത്തില്‍ അക്രമമുണ്ട്. അക്രമ രാഷ്ട്രീയത്തിലൂടെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇ ഡി ക്ക് മുന്നിലിരുത്തിയാല്‍ ഭയപ്പെടുത്താന്‍ കഴിയുമെന്ന് പ്രധാന മന്ത്രി വിശ്വസിക്കുന്നു.

ബഫര്‍സോണ്‍: മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു, ഒരുമാസമായിട്ടും മറുപടിയില്ല
ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്തയച്ചിരുന്നു. എന്നാല്‍, ഒരു മാസമായിട്ടും എന്ത് നടപടിയെടുത്തുവെന്ന് അറിയിച്ചിട്ടില്ല. ജനവാസ മേഖലകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല. വിഷയത്തിലെ നിലപാട് എല്‍ ഡി എഫ് തിരുത്തുമെന്നാണ് പ്രതീക്ഷ. മോദിയുടെ കാര്‍ഷിക നയങ്ങളെ ചെറുത്തതു പോലെ ബഫര്‍ സോണിനെയും ചെറുക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.