Connect with us

Kerala

കാറിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Published

|

Last Updated

കോഴിക്കോട് |     കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ബൈക്കില്‍ അഖിലിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അത്താണി പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം

പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങവെയാണ് കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചത്. മുക്കം ഭാഗത്തു നിന്നാണ് അഖിലും സുഹൃത്തുക്കളും ബൈക്കില്‍ വന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഖിലിനും സുഹൃത്തുക്കള്‍ക്കും സാരമായി പരുക്കേറ്റിരുന്നു.

Latest