Connect with us

Kozhikode

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം

Published

|

Last Updated

പേരാമ്പ്ര | സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പുത്തന്‍പുരയില്‍ എ.എസ്.ഹബീബാണ് (64) മരിച്ചത്.
സംസ്ഥാനപാതയില്‍ കൂത്താളി രണ്ടേആറില്‍ ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം.

കുറ്റ്യാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഒമേഗ ബസ് എതിര്‍ദിശയില്‍നിന്ന് വന്ന ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് വൈകിട്ടോടെ മരിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest