Connect with us

National

ബിഹാറില്‍ സംഗീത പരിപാടിക്കിടെ ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് മരണം

വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

Published

|

Last Updated

പട്‌ന| ബിഹാറിലെ പശ്ചിമ ചമ്പാരണില്‍ സംഗീതപരിപാടി നടന്ന സ്ഥലത്തേക്ക് ബസ് ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

ലോരിയയ്ക്ക് സമീപത്തെ ഗ്രാമത്തില്‍ നവജാത ശിശുവിന്റെ ജനനത്തോടനുബന്ധിച്ച് നടന്ന ഛാത്തിയാര്‍ ചടങ്ങിന്റെ ഭാഗമായാണ് സംഗീതപരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെ റോഡില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് ഗോരഖ്പൂരില്‍ നിന്ന് ബേത്തിയയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്.

രണ്ട് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ചവരില്‍ നവജാത ശിശുവിന്റെ പിതാവ് ദേവേന്ദ്ര ദുബൈയും ഉള്‍പ്പെടുന്നു. ബഹാദൂര്‍ മഹാതോ, സഞ്ജയ് കുമാര്‍, ഭോലാ ദുബൈ, ഛാങൂര്‍ റാം എന്നിവരാണ് മരിച്ച മറ്റ് നാലുപേര്‍.

അമിതവേഗതയിലെത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനിടെ ബസ് വെട്ടിച്ചുമാറി ട്രക്കിലിടിച്ച ശേഷമാണ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അപകടത്തിന് പിന്നാലെ ബസ് നിര്‍ത്താതെ പോയ ഡ്രൈവര്‍ പിന്നീട് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights:
Five people died and several were injured after a bus rammed into a crowd at a musical event in West Champaran, Bihar. The driver lost control while trying to avoid another vehicle, hitting a truck before plowing into the gathering. The deceased include the newborn baby’s father, Devendra Dubey.

Latest