Books
'ബെഡ് ടൈം സ്റ്റോറീസ്'; കുട്ടികള്‍ക്കായുള്ള പ്രവാചക കഥാപുസ്തകം പുറത്തിറങ്ങുന്നു
മനോഹരവും പ്രചോദനാത്മകവുമായ 30 കഥകളുള്ള ആറ് പുസ്തകങ്ങളാണ് അന്താരാഷ്ട്ര മീലാദ് സമ്മേളന നഗരിയില്‍ പ്രകാശനം ചെയ്യുന്നത്.
നോളജ് സിറ്റി | ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി രചിച്ച പ്രവാചകരുടെയും അനുചരരുടെയും ജീവിത പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബെഡ് ടൈം സ്റ്റോറികള്‍ പുറത്തിറങ്ങുന്നു. മനോഹരവും പ്രചോദനാത്മകവുമായ 30 കഥകളുള്ള ആറ് പുസ്തകങ്ങളാണ് അന്താരാഷ്ട്ര മീലാദ് സമ്മേളന നഗരിയില്‍ പ്രകാശനം ചെയ്യുന്നത്. ആകര്‍ഷണീയമായ ചിത്രീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകങ്ങള്‍.
അതോടൊപ്പം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടം കൂടി ചേരുന്നതാണ് പ്രീമിയം പാക്കേജിലുള്ള പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ ലഭിക്കാനായി +91 70340 22055 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ store.malaibar.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്ന് പ്രസാധകരായ മലൈബാര്‍ പ്രസ് അറിയിച്ചു.
ഡോ. അബൂബക്കര്‍ നിസാമി രചിച്ച ‘ഇഴയടുപ്പം’, അഷ്റഫ് സഖാഫി പുന്നത്ത് രചിച്ച ‘മമ്പാട് കാഞ്ഞിരാല കുഞ്ഞിരായിന്‍കുട്ടി രചിച്ച ബദ്ര്‍ മാല’, മുഹമ്മദ് ത്വാഹിര്‍ കാടപ്പടി മൊഴിമാറ്റം നടത്തിയ അബ്ദുല്‍ ഫത്താഹ് അബൂ ഗുദ്ദയുടെ ‘സെല്‍ഫ് മാസ്റ്ററി; വിജയത്തിലേക്കുള്ള ചുവടുകള്‍’ എന്നിവയും സമ്മേളന നഗരിയില്‍ പുറത്തിറങ്ങും.
Content Highlights:
A new book titled Bed Time Stories featuring prophet stories for children is set to be released. Designed to introduce Islamic history to kids in an engaging narrative, it aims to encourage bedtime reading habits among young children. Detailed updates and availability are published on Sirajlive.



