Connect with us

Kerala

യു എ ഇ യിലെ കോണ്‍ഗ്രസ് സംഘടനയില്‍ ലൈംഗിക വിവാദം

കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസിന്റെ യു എ ഇ ദേശീയ സെക്രട്ടറി സി എ ബിജു, പ്രസിഡന്റ് സുനില്‍ അസീസ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

Published

|

Last Updated

കായംകുളം | യു എ ഇ യിലെ കോണ്‍ഗ്രസ് സംഘടനയില്‍ ലൈംഗിക വിവാദം. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസിന്റെ യു എ ഇ ദേശീയ സെക്രട്ടറി സി എ ബിജു, പ്രസിഡന്റ് സുനില്‍ അസീസ് എന്നിവര്‍ക്കെതിരെയാണ് ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

യുവതി നല്‍കിയ പരാതിയില്‍ കായംകുളം പോലീസാണ് കേസെടുത്തത്. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നു പരാതിക്കാരി ആരോപിച്ചു. കേസില്‍ പോലീസ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.

കേസന്വേഷണത്തില്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന ആരോപണം തള്ളുന്നതായും കായംകുളം പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉയര്‍ന്ന ആരോപണങ്ങളും ്പാലീസ് സ്വീകരിച്ച നടപടികളും പരിശോധിച്ചു വരികയാണെന്ന് ഉന്നത പോലീസ് അധികൃതര്‍ വ്യക്തമാക്കി.

 

Content Highlights:
Kayamkulam Police registered a case against INCAS UAE leaders C A Biju and Sunil Aziz over sexual harassment allegations. The female complainant alleged political interference and police inaction in the probe. However, Kayamkulam Police rejected the claims, stating legal steps are underway.

 

Latest