Connect with us

National

അജ്മീർ ജാമിഅ മുഈനിയ്യ ബർദാശ്ത് 26; നാഷണൽ എജു കാമ്പ് ഇന്ന് തുടങ്ങും

വിദ്യാർത്ഥികൾക്ക് പ്രബോധന മേഖലയിൽ പരിശീലനം നൽകുന്ന ക്യാമ്പിൽ പ്രമുഖ പണ്ഡിതരും വിദഗ്ധ പരിശീലകരും സംബന്ധിക്കും.

Published

|

Last Updated

രാജസ്ഥാൻ|അജ്മീർ ജാമിഅ മുഈനിയ്യ കോളജ് ഓഫ് ശരീഅക്കു കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി ഈ വർഷം ബിരുദ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സെപ്റ്റംബർ 7 മുതൽ 27 വരെ സംഘടിപ്പിക്കുന്ന ബർദാശ്ത് നാഷണൽ എജു ക്യാമ്പിന് പാലക്കാട് കരിമ്പ ദാറുൽ ഹസനാത്തിൽ ഇന്ന് തുടക്കമാകും. വിദ്യാർത്ഥികൾക്ക് പ്രബോധന മേഖലയിൽ പരിശീലനം നൽകുന്ന ക്യാമ്പിൽ പ്രമുഖ പണ്ഡിതരും വിദഗ്ധ പരിശീലകരും സംബന്ധിക്കും.

ഉമീദ്, കാമിയാബി, ചൗക്കട്ട്, തബാദല, ഹുണർ, ബയാൻ ബാസി, സർഗർമി, ദേഹാത്, ജുസ്തജൂ ,ജുലൂസ്, മിലൻ, ജോശ് എന്നീ സെഷനുകൾക്ക് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, ബദ്റുസ്സാദാത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് സീതിക്കോയ ബാഖവി അൽ ബുഖാരി നീറ്റിക്കൽ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ശൗകത് നഈമി കശ്മീർ, മുജീബ് റഹ്മാൻ നഈമി അജ്മീർ ശരീഫ്, സിറാജുദ്ദീൻ സഖാഫി തൃശൂർ, സൈനുദീൻ നഈമി ശാമിൽ ഇർഫാനി, സയ്യിദ് ഹുസൈൻ ശാഹിഖ് മുഈനി, റഫീഖ് അസ്ഹരി തൂത, ജാബിർ സഖാഫി മപ്പാട്ടുകര, മൻസൂർ നഈമി പുതുപ്പറമ്പ്, സലീം നഈമി വയനാട്, കരീം ഹാജി കാരത്തോട്, മുസ്മിർ മുഈനി, യാസിർ മുഈനി, സഫുവാൻ മുഈനി തുടങ്ങിയവർ നേതൃത്വം നൽകും.

അബ്ദുൽ കലാം നഈമി, ജുനൈദ് നഈമി, ഇബ്രാഹീം മുഈനി, അബ്ദുൽ ബാസിത് മുഈനി, അബ്ദുന്നാസിർ സഅദി അൽ ഹാറൂനി, ശറഫുദ്ദീൻ കാമിൽ ഹാറൂനി എടക്കഴിയൂർ തുടങ്ങിയവർ സംബന്ധിക്കും.

Content Highlights:
The Bardasht National Edu Camp, organized by Ajmer Jamia Muineeyya College of Sharia, has commenced at Karimba Darul Hasanath in Palakkad. Running from September 7 to 27, the camp provides dawah training for degree students. Prominent scholars and expert trainers lead the sessions.

 

Latest