Connect with us

Kerala

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല; അപ്പീല്‍ പോകും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായും ഡിജിപിയുമായും ആലോചിച്ച് തുടര്‍ തീരുമാനമെടുക്കുമെന്നും ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി ഉത്തരവ് പൂര്‍ണ്ണമായി പരിശോധിച്ച ശേഷം അപ്പീല്‍ പോകണമെങ്കില്‍ പോകുമെന്നും, ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായും ഡിജിപിയുമായും ആലോചിച്ച് തുടര്‍ തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. സമാനതകളില്ലാത്ത അക്രമമാണ് അന്ന് നടന്നതെന്നും അത് കൃത്യമായി അന്വേഷിക്കാന്‍ തീരുമാനിച്ചത് ഈ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിലെ പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, പോലീസുകാരായ സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ 2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്ന ഗണ്‍മാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

 

Latest