Connect with us

From the print

ബഡാ മുംബൈ...ആര്‍ സി ബിയെ ഏഴ് വിക്കറ്റിന് തകര്‍ത്തു

ജസ്പ്രീത് ബുംറക്ക് അഞ്ച് വിക്കറ്റ്. അര്‍ധശതകവുമായി സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും.

Published

|

Last Updated

മുംബൈ | ഐ പി എല്ലില്‍ ജസ്പ്രീത് ബുംറയുടെ മാരക ബൗളിംഗില്‍ 196ല്‍ ഒതുങ്ങിയ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് വിജയലക്ഷ്യമാണ് മുംബൈക്ക് നല്‍കിയത്. 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സുമായി മുംബൈ മിന്നും ജയം സ്വന്തമാക്കി.
നേരത്തേ, അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ബെംഗളൂരുവിന്റെ ബാറ്റിംഗ് താളം തെറ്റിച്ചത്. 21 റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയത്.

വിരാട് കോലി മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (61), രജത് പാട്ടിദാര്‍ (50), ദിനേശ് കാര്‍ത്തിക് (53*) എന്നിവരുടെ അര്‍ധശതകങ്ങളാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ 196ലേക്കെത്തിക്കാന്‍ സഹായിച്ചത്.

മറുപടി ബാറ്റിംഗില്‍ മുംബൈക്കായി ഇഷാന്‍ കിഷനും (69) സൂര്യകുമാര്‍ യാദവും (52) അര്‍ധ ശതകങ്ങള്‍ നേടി. നാല് സിക്‌സും അഞ്ച് ഫോറുമടക്കം 19 പന്തില്‍ നിന്നാണ് സൂര്യ കുമാര്‍ യാദവ് 52 റണ്‍സെടുത്തത്. രോഹിത് ശര്‍മ 38 റണ്‍സെടുത്ത് പുറത്തായി. ആറ് പന്തില്‍ നിന്ന് 21 റണ്‍സുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പത്ത് പന്തില്‍ നിന്ന് 16 റണ്‍സുമായി തിലക് വര്‍മയുമാണ് മുംബൈയുടെ വിജയം പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവിന്റെ തുടര്‍ച്ചയായ നാലാം പരാജയമാണിത്. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ജയവും. ജയത്തോടെ നാല് പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തെത്തി.

 

---- facebook comment plugin here -----

Latest