Kerala
ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
അപകടം ഫോർട്ടുകൊച്ചിയിൽ
കൊച്ചി | ഫോര്‍ട്ട് കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. ദര്‍ശന എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
അപകടം നടന്നയുടന്‍ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ദര്‍ശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.







