Connect with us

Kerala

യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഓട്ടോറിക്ഷ; ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ട്രാക്ടര്‍ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ റിക്ഷ ചിഹ്നമായി ആവശ്യപ്പെട്ടത്

Published

|

Last Updated

കോട്ടയം |  കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷയാണ് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു പ്രഥമ പരിഗണന നല്‍കി അപേക്ഷിച്ചത്.

പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ റിക്ഷ ചിഹ്നമായി ആവശ്യപ്പെട്ടത്.സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്.

എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് മല്‍സരിക്കുന്നത്. എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മണ്‍കുടം ചിഹ്നത്തിലും മല്‍സരിക്കുന്നുണ്ട്

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത പാര്‍ട്ടിയല്ലാത്തതിനാല്‍ സ്വതന്ത്രര്‍ക്ക് ചിഹ്നം അനുവദിക്കുന്ന ഘട്ടംവരെ കാത്തിരുന്ന ശേഷമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നമായത്.

Latest