Connect with us

attukal ponkala

ആറ്റുകാൽ പൊങ്കാല ഇന്ന്

രാവിലെ 10.30നാണ് അടുപ്പുവെട്ട്.

Published

|

Last Updated

തിരുവനന്തപുരം | പൊങ്കാല മഹോത്സവത്തിന് സമാപനമായി തിരുവനന്തപുരത്ത് ഇന്ന് ആറ്റുകാൽ പൊങ്കാല. വനിതകൾ ഇന്നലെയോടെ തലസ്ഥാനത്തെത്തി പൊങ്കാലക്ക് അടുപ്പ് കൂട്ടാൻ സ്ഥലം പിടിച്ചിരുന്നു. ഇന്ന് രാവിലെ 10.30നാണ് അടുപ്പുവെട്ട്.

ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ആറ്റുകാൽ ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും.

ഉച്ചക്ക് ശേഷം രണ്ടരക്കാണ് നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ജനങ്ങൾ തയ്യാറാക്കിയ നിവേദ്യങ്ങളിലും തീർഥം പകരും.