National
രാമനവമി ആഘോഷങ്ങള്‍ക്കിടെയുള്ള ആക്രമണം ബിജെപി ഗൂഢാലോചന: ബിഹാര്‍ മുഖ്യമന്ത്രി
രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 130 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാട്‌ന| ബിഹാറില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ ആക്രമണത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ കഴിഞ്ഞ മാസം 31 നായിരുന്നു രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്.
രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 130 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 15 പേര്‍ക്കെതിരെ എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
---- facebook comment plugin here -----