accident
പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് വാഹനങ്ങളിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി
രണ്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു.
പത്തനംതിട്ട| പന്തളം കുരമ്പാലയിൽ നിയന്ത്രണം വിട്ട ജീപ്പ് സ്കൂട്ടറിലും കാറിലുമിടിച്ച് അപകടം. രണ്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. എം സി റോഡിൽ കുരമ്പാല അടൂർ റൂട്ടിൽ പാറമുക്ക് ജംഗ്ഷനിലായിരുന്നു അപകടം.
പന്തളം ഭാഗത്ത് നിന്നും വന്ന ഥാർ ജീപ്പ് നിയന്ത്രണം വിട്ട് അടൂർ ഭാഗത്ത് നിന്നും വന്ന രണ്ട് സ്കൂട്ടറുകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. വണ്ടികളിൽ ഇടിച്ച ശേഷം ജീപ്പ് എം സി റോഡിന് സമീപമുള്ള കടയിലേക്ക് ഇടിച്ചു കയറി.
---- facebook comment plugin here -----




