Kerala
നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള പ്രത്യേക സഭാ സമ്മേളനം ഇന്ന് നടക്കും
തിരുവനന്തപുരം | കേരള നിയമസഭാ സ്പീക്കര്‍ തിരെഞ്ഞെടുപ്പ് ഇന്ന് രാവിലെ 10ന് നടക്കും. എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ച് മന്ത്രിസ്ഥാനം ഏറ്റെടുത്തതോടെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള പ്രത്യേക സഭാ സമ്മേളനം ഇന്ന് നടക്കും. എ എന്‍ ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് മന്ത്രിയായി എത്തിയത്.തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്.







