Connect with us

asian games 2023

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഫൈനലില്‍, വനിതാ കബഡി ടീം മെഡല്‍ ഉറപ്പിച്ചു

വനിതകളുടെ 75 കി ഗ്രാം ബോക്‌സിംഗില്‍ ഇന്ത്യയുടെ ലൊവ്‌ലിന ബൊര്‍ഗോഹന്‍ വെള്ളി നേടി. 57 കി ഗ്രാം ഇനത്തില്‍ പര്‍വീണ്‍ ഹൂഡ വെങ്കലവും നേടി.

Published

|

Last Updated

ഹാംഗ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഫൈനലിലെത്തി. ഇതോടെ സ്വര്‍ണം അല്ലെങ്കില്‍ വെള്ളി ഉറപ്പായി. സെമിയില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് പുരുഷ ഹോക്കി ടീം തങ്ങളുടെ 13ാം ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പ്രവേശിച്ചത്.

കബഡിയില്‍ വനിതാ ടീം സെമി ഫൈനലില്‍ എത്തി മെഡല്‍ ഉറപ്പിച്ചു. ആദ്യ ഗെയിമില്‍ ചൈനീസ് തായ്‌പെയിയോട് സമനില വഴങ്ങിയെങ്കിലും അന്തിമ ഫലത്തില്‍ സെമി പ്രവേശം നേടുകയായിരുന്നു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ചിരാഗ് ഷെട്ടിയും സാത്വിക് രങ്കിറെഡ്ഢിയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

ഇന്ന്, വനിതകളുടെ 75 കി ഗ്രാം ബോക്‌സിംഗില്‍ ഇന്ത്യയുടെ ലൊവ്‌ലിന ബൊര്‍ഗോഹന്‍ വെള്ളി നേടി. 57 കി ഗ്രാം ഇനത്തില്‍ പര്‍വീണ്‍ ഹൂഡ വെങ്കലവും നേടി. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ അനാഹത് സിംഗ്, അഭയ് സിംഗ് ടീം വെങ്കലം നേടി.

Latest