National
കശ്മീരില്‍ മൂന്ന് മയക്ക് മരുന്ന് കടത്തുകാരെ സൈന്യം വധിച്ചു
ഞായറാഴ്ച പുലര്‍ച്ചെ സാംബ സെക്ടറിലായിരുന്നു സംഭവം
ശ്രീനഗര്‍ | ജമ്മു കശ്്മീരില്‍ അതിര്‍ത്തിയില്‍ മൂന്ന് പാക്കിസ്ഥാന്‍ മയക്കുമരുന്ന് കടത്തുകാരെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ സാംബ സെക്ടറിലായിരുന്നു സംഭവം. ഇവരില്‍നിന്ന് 36 പാക്കറ്റ് ഹെറോയിന്‍ പിടിച്ചെടുത്തു.
പുലര്‍ച്ചെ 2.30ഓടെയാണ് മയക്കുമരുന്ന് കടത്തുകാരുടെ നീക്കം അതിര്‍ത്തി രക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മയക്കുമരുന്ന് കടത്തുകാര്‍ കൊല്ലപ്പെടുകയായിരുന്നു. സ്ഥലത്ത് ബിഎസ്എഫ് പരിശോധന തുടരുകയാണ്.







