Connect with us

National

മൂന്നാം ദിവസവും തീവ്രവാദികള്‍ക്കായി രജൗരിയില്‍ തിരച്ചില്‍ തുടര്‍ന്ന് സൈന്യം

കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിന് പിന്നാലെ രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായാണ് കാലകോട്ട് മേഖലയില്‍ സംയുക്ത തിരച്ചില്‍ നടത്തുന്നത്

Published

|

Last Updated

ശ്രീനഗര്‍|ജമ്മു കശ്മീരിലെ രജൗരിയില്‍ തീവ്രവാദികള്‍ക്കായുള്ള സുരക്ഷാസേനയുടെ തിരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിന് പിന്നാലെ രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായാണ് കാലകോട്ട് മേഖലയില്‍ സംയുക്ത തിരച്ചില്‍ നടത്തുന്നത്. നാല് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. സുരക്ഷാസേനയും സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പോലീസും തിരച്ചിലില്‍ പങ്കാളികളാണ്.

തിങ്കളാഴ്ച വൈകീട്ടാണ് വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ പോലീസ്-സൈനിക സംഘത്തിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. പരിക്കേറ്റ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

Latest