Connect with us

Kerala

വി സിയായി സിസ തോമസിന്റെ നിയമനം; സര്‍ക്കാറിന് അതൃപ്തി

ചുമതല നല്‍കിയത് നിയമവിരുദ്ധമായാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വി സിയായി നിയമിച്ചതില്‍ സര്‍ക്കാറിന് അതൃപ്തി. ചുമതല നല്‍കിയത് നിയമവിരുദ്ധമായാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

വി സിയായി ചുമതലയേല്‍ക്കാന്‍ സിസ തോമസ് സര്‍ക്കാര്‍ അനുമതി വാങ്ങിയില്ല. നിയമവശം ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണ്.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടറായ സിസ തോമസിന് ഇന്നലെയാണ് ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാല വി സിയായി ചുമതല നല്‍കിയത്.

 

Latest