Connect with us

Kerala

ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവനക്ക് പാര്‍ട്ടിയുമായി ബന്ധമില്ല; അനില്‍ ആന്റണിയെ തള്ളി കെ സുധാകരന്‍

ഡോക്യുമെന്ററി കെ പി സി സി സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്നും സുധാകരന്‍.

Published

|

Last Updated

തിരുവനന്തപുരം | ബി ബി സി ഡോക്യുമെന്ററി വിഷയത്തില്‍ അനില്‍ ആന്റണിയെ തള്ളി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. എതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. ഡോക്യുമെന്ററി കെ പി സി സി സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ബി ജെ പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ഇന്ത്യക്കാര്‍ ബി ബി സിയുടെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത് അപകടകരമാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനിലിന്റെ ട്വീറ്റ്. ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയെന്നും ഒട്ടേറെ മുന്‍വിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടീഷ് ചാനലാണ് ബി ബി സി എന്നും അനില്‍ ട്വീറ്റില്‍ പറഞ്ഞു.

പാര്‍ട്ടി താത്പര്യത്തെക്കാള്‍ വലുത് രാജ്യതാത്പര്യമാണെന്നായിരുന്നു ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് അനിലിന്റെ പ്രതികരണം.

Latest