Kerala
ഭീഷണിക്ക് വഴങ്ങില്ല, നിലപാട് വ്യക്തമാക്കേണ്ടത് അന്‍വര്‍; വിട്ടുവീഴ്ചക്കില്ലാതെ യു ഡി എഫ്
യു ഡി എഫുമായി സഹകരിക്കണോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. അന്‍വറിന്റെ നിലപാട് നോക്കി യു ഡി എഫ് തീരുമാനമെടുക്കുമെന്നും വി ഡി സതീശന്‍.

തിരുവനന്തപുരം | പി വി അന്‍വറിന്റെ ഭീഷണി തള്ളി യു ഡി എഫ്. യു ഡി എഫിലെടുത്തില്ലെങ്കില്‍ മത്സരിക്കുമെന്നും അന്തിമ നിലപാടെടുക്കാന്‍ മുന്നണിക്ക് രണ്ടു ദിവസം നല്‍കുന്നു എന്നുമുള്ള അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് തീരുമാനം.
നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. യു ഡി എഫുമായി സഹകരിക്കണോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. അന്‍വറിന്റെ നിലപാട് നോക്കി യു ഡി എഫ് തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞു.
യു ഡി എഫിന്റെ നിലപാട് പുറത്തുവന്നതോടെ അന്‍വര്‍ കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. സതീശന്റെ പ്രതികരണം കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ ദേശീയ നേതൃത്വവുമായി അന്‍വര്‍ ബന്ധപ്പെട്ടു. തൃണമൂലിനായി തന്ത്രം മെനയുന്ന ഐ പാക് ടീം അന്‍വറിന്റെ വീട്ടിലെത്തി. മുതിര്‍ന്ന നേതാക്കളുമായി അന്‍വര്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. സാഹചര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് ഐ പാക് ടീം വ്യക്തമാക്കി.