Connect with us

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും അജ്ഞാത ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

പത്ത് ബിറ്റ്കോയിന്‍ നല്‍കണമെന്നും അല്ലെങ്കില്‍ മനുഷ്യ ബോംബായി വിമാനത്താവളത്തിലേക്ക് എത്തുമെന്നുമാണ് ഭീഷണി.

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും അജ്ഞാത ബോംബ് ഭീഷണി. പത്ത് ബിറ്റ്കോയിന്‍ നല്‍കണമെന്നും അല്ലെങ്കില്‍ മനുഷ്യ ബോംബായി വിമാനത്താവളത്തിലേക്ക് എത്തുമെന്നുമാണ് ഭീഷണി.

പ്രധാനമായും ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍ (Bitcoin). കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ കോഡാണ് ഇത്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ ‘ക്രിപ്‌റ്റോ കറന്‍സി’ എന്നും വിളിക്കാറുണ്ട്.

ഇന്നലെയും ഭീഷണി സന്ദേശം വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇന്നലത്തെ അതേ ഇ മെയിലില്‍ നിന്നാണ് ഇന്നും ഭീഷണി എത്തിയത്. ഇ-മെയില്‍ സന്ദേശങ്ങളുടെ ഉറവിടം പോലീസിന് കണ്ടെത്താനായിട്ടില്ല.

ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ സി എ എസ് എഫ് സേനയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Latest