Connect with us

Uae

നിക്ഷേപ സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാർഷിക നിക്ഷേപ സമ്മേളനം

മഹാമാരിക്ക് ശേഷമുള്ള ലോകത്തെ നിക്ഷേപങ്ങളിൽ മുന്നേറ്റം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യും.

Published

|

Last Updated

ദുബൈ | നേരിട്ടുള്ള വിദേശ നിക്ഷേപ പ്രവണതകളിലും സാധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് വാർഷിക നിക്ഷേപ സമ്മേളനം. ‘തഴച്ചുവളരുന്ന ഭാവിക്കായി സുസ്ഥിര നവീകരണത്തിനുള്ള നിക്ഷേപം’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടികൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും കമ്പനികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും മഹാമാരിക്ക് ശേഷമുള്ള ലോകത്തെ നിക്ഷേപങ്ങളിൽ മുന്നേറ്റം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യും. വ്യവസായ വിദഗ്ധരും പ്രസംഗകരും പാനലിസ്റ്റുകളും പങ്കെടുക്കുന്ന ഉൾക്കാഴ്ചയുള്ള വിവിധ ഫോറങ്ങളിൽ എസ് എം ഇ, സ്റ്റാർട്ടപ്പ്, ഫ്യൂച്ചർ സിറ്റികൾ എന്നിവയിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പുതിയ ഫണ്ടിംഗ് സ്രോതസ്സുകൾ കണ്ടെത്താൻ എസ്എംഇകളെ സഹായിക്കുന്നതും വെഞ്ച്വർ ക്യാപിറ്റൽ സ്വരൂപിക്കുന്നതിനും ബിസിനസ്സുകളെ പുതിയ ഭാവി നഗരങ്ങൾക്കായി തയ്യാറെടുക്കുന്നതിനു പ്രാപ്തമാക്കുന്നതുമാണ് സമ്മേളന പരിപാടികൾ. നിക്ഷേപ, സ്റ്റാർട്ട്-അപ്പ് ഹബ്ബായി മാറുന്നതിനുള്ള യു എ ഇയുടെ പരിശ്രമത്തെയും അതിലൂടെ  അഭിവൃദ്ധി പ്രാപിക്കുന്ന സുസ്ഥിരവും സാമ്പത്തികവുമായ മാതൃകയെയും പരിചയപ്പെടുത്താനും വാർഷിക നിക്ഷേപ സമ്മേളനം വേദിയാവുന്നുണ്ട്.

 

---- facebook comment plugin here -----

Latest