Connect with us

Kerala

അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റില്‍

പരവൂര്‍ കോടതിയിലെ ഡി ഡി പി. അബ്ദുല്‍ ജലീല്‍, എ പി പി. ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

കൊല്ലം | അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പരവൂര്‍ കോടതിയിലെ ഡി ഡി പി. അബ്ദുല്‍ ജലീല്‍, എ പി പി. ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. പരവൂര്‍ കോടതി ഇവരെ ജാമ്യത്തില്‍ വിട്ടു.

ക്രൈംബ്രാഞ്ച് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ജലീലിനെയും ശ്യാം കൃഷ്ണയെയും നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തൊഴിലിടത്തിലെ മാനസിക പീഡനം മൂലമാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.