Connect with us

National

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ബെംഗളൂരു | റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു.
കര്‍ണാടകയിലെ ബെലഗാവി ചെന്നമ്മ സര്‍ക്കിളിലാണ് അപകടമുണ്ടായത്. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന വയോധികയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിനടിയില്‍പ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വയോധിക മരിച്ചു.

വയോധിക ആരാണെന്നതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Latest