Kozhikode
മീം ജൂനിയര്‍ കവിതാ പുരസ്‌കാരം അമീന്‍ മയ്യിലിന്
10,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
നോളജ് സിറ്റി| മീം ജൂനിയര്‍ കവിതാ പുരസ്‌കാരത്തിന് അമീന്‍ മയ്യിലിനെ തിരഞ്ഞെടുത്തു. കുഞ്ഞു ലക്ഷ്മി എന്ന കുട്ടി തിരുനബിയെ മനസ്സിലാക്കുന്ന പ്രമേയത്തില്‍ രചിച്ച ‘അപരാര്‍ഥം’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്. 10,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കെ.ടി. സൂപ്പി, സുറാബ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ‘മീം കവിയരങ്ങിന്റെ’ ഉദ്ഘാടന വേദിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളെഴുതി ശ്രദ്ധേയനായ അമീന്‍ മയ്യില്‍, ജാമിഅ മദീനത്തുന്നൂര്‍ മര്‍കസ് ഗാര്‍ഡന്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ സ്വദേശികളായ അബ്ദുല്‍ റഹ്‌മാന്‍- സമീറ ദമ്പതികളുടെ മകനാണ്.
Content Highlights:
Ameen Mayyil has been selected for the Meem Junior Poetry Award for his poem Aparartham. The poem reflects a young child named Kunjulakshmi understanding Prophet Muhammad. The award comprising 10000 rupees and a memento was selected by a jury consisting of KT Sooppi and Surab.



