Kerala
ചാക്കില്‍ കെട്ടിയ നിലയില്‍ വള്ളത്തിന്റെ നങ്കൂരത്തില്‍ കുടുങ്ങി സ്ത്രീയുടെ മൃതദേഹം
കഴിഞ്ഞ ദിവസം പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ നിന്ന് കാണാതായ ദമ്പതികളില്‍ ഭാര്യ ഫൗസിയയുടെ മൃതദേഹമാണോ കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു
മലപ്പുറം | ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്‍പ്പുഴയില്‍ മുരുപ്പുമാട് കടവിന് സമീപത്ത് ഫൈബര്‍ വള്ളത്തിന്റെ നങ്കൂരം ഉയര്‍ത്തുന്നതിനിടയിലാണ് നങ്കൂരത്തില്‍ ചാക്ക് കുടുങ്ങിക്കിടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹമാണെന്ന് വ്യക്തമായതോടെ പോലീസിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ നിന്ന് കാണാതായ ദമ്പതികളില്‍ ഭാര്യ ഫൗസിയയുടെ മൃതദേഹമാണോ കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്.
അതേസമയം, കാണാതായ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബുധനാഴ്ച രാത്രിയോടെ വള്ളത്തില്‍ മീന്‍ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് ഫൗസിയയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം രണ്ടുപേരെയും കാണാനില്ലെന്ന് കാട്ടി തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Content Highlights:
The body of a missing woman, suspected to be Fousiya, was found stuffed in a sack in the Tirur river at Purathur, Malappuram. Local fishermen discovered the sack caught in a boat anchor. Tirur police have registered a case and intensified the search for her missing husband.



