Connect with us

Kozhikode

അഖില കേരള അറബി കാലിഗ്രഫി മത്സരം

ഖലം ഉപയോഗിച്ച് A3 പേപ്പറില്‍ ചെയ്ത രചനകളായിരിക്കും പരിഗണിക്കുക. രജിസ്‌ട്രേഷന്‍ ഫീസായി 50 രൂപ അടച്ചതിന് ശേഷം +91 79029 85648/+91 8086 101530 എന്ന നമ്പറിലേക്ക് രചനയുടെ ഫോട്ടോയും പേര്, വിലാസം, നമ്പര്‍ എന്നിവയും അയക്കേണ്ടതാണ്.

Published

|

Last Updated

കോഴിക്കോട് | അന്താരാഷ്ട്ര കാലിഗ്രഫി ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി യൂണിയന്‍ നാദി ദഅ്‌വ ‘അഖില കേരള അറബി കാലിഗ്രഫി’ മത്സരം സംഘടിപ്പിക്കുന്നു. അറബി സാഹിത്യത്തിന്റെ പ്രാധാന്യവും രചനാ സങ്കല്‍പ്പങ്ങളും കണക്കിലെടുത്താണ് പരിപാടി നടക്കുന്നത്. ഖലം ഉപയോഗിച്ച് A3 പേപ്പറില്‍ ചെയ്ത രചനകളായിരിക്കും പരിഗണിക്കുക. അറബി ഭാഷാ സൗന്ദര്യശാസ്ത്രത്തിന്റെ ഭാവഭേദങ്ങള്‍ കണ്ടെത്തുക കൂടി യൂണിയന്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.

രജിസ്‌ട്രേഷന്‍ ഫീസായി 50 രൂപ അടച്ചതിന് ശേഷം +91 79029 85648/+91 8086 101530 എന്ന നമ്പറിലേക്ക് രചനയുടെ ഫോട്ടോയും പേര്, വിലാസം, നമ്പര്‍ എന്നിവയും അയക്കേണ്ടതാണ്. ഈമാസം 10 ബുധന്‍ വരെയാണ് എന്‍ട്രികള്‍ സ്വീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1501, 1001, 501 രൂപ ക്യാഷ് പ്രൈസ് നല്‍കും. വിജയികളെ അടുത്ത ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും.

 

Latest