Connect with us

National

മധ്യപ്രദേശില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നു; പൈലറ്റിന് പരുക്ക്

വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനമാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്.

Published

|

Last Updated

ന്യൂഡല്‍ഹി| മധ്യപ്രദേശിലെ ഭിന്ദില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു. വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനമാണ് ഇന്ന് രാവിലെ തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു. പൈലറ്റിന് പരുക്കേറ്റതായി ബിന്ദ് എസ്പി മനോജ് കുമാര്‍ സിങ് പറഞ്ഞു.

ഭിന്ദില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ മങ്കാബാദിലെ ഒഴിഞ്ഞ പറമ്പില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.