Ongoing News
ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധിക ബാധ്യത; അടുത്ത മാസവും സര്‍ചാര്‍ജ് പിരിക്കാനൊരുങ്ങി കെഎസ്ഇബി
അടുത്ത മാസം യൂണിറ്റിന് 7 പൈസ വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം | ഉപഭോക്താക്കളില്‍ നിന്നും ഏപ്രില്‍ മാസവും കെ എസ് ഇ ബി സര്‍ചാര്‍ജ് ഈടാക്കും. ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായതിനെ തുടര്‍ന്നാണ് അടുത്തമാസവും സര്‍ചാര്‍ജ് പിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം യൂണിറ്റിന് 7 പൈസ വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം യൂണിറ്റിന് 8 പൈസയായിരുന്നു സര്‍ ചാര്‍ജ് പിരിച്ചിരുന്നത്.
നേരത്തെ ഇന്ധന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യുണിറ്റിന് ആറ് പൈസയും രണ്ട് മാസസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ള ഉപഭോക്താവിന് എട്ട് പൈസയുമാണ് പുതിയ ഇന്ധന സര്‍ചര്‍ജ്. നേരത്തെ പത്ത് പൈസയായിരുന്നു. കെഎസ്ഇബി സ്വന്തം നിലക്ക് പിരിച്ചിരുന്ന സര്‍ചര്‍ജാണ് കുറച്ചിരുന്നത്. കൂടാതെ റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈടാക്കിയിരുന്ന 9 പൈസ ഈ വര്‍ഷം ആദ്യം ഒഴിവാക്കിയിരുന്നു.


