Connect with us

Kerala

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോമിന്റെ പിതാവ് മരിച്ചു; നടനും പരുക്ക്

കര്‍ണാടക അതിര്‍ത്തിയില്‍ സേലം -ബെംഗളുരു ദേശീയപാതയിലാണ് അപകടം

Published

|

Last Updated

ബെംഗളുരു |  നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് മരിച്ചു. പിതാവ് ചാക്കോയാണ് മരിച്ചത്.

അപകടത്തില്‍ നടന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് അറിയുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ സേലം -ബെംഗളുരു ദേശീയപാതയിലാണ് അപകടം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ഇന്നലെയാണ് ഷൈനും കുടുംബവും ബെംഗളുരുവിലേക്ക് പുറപ്പെട്ടത്.

Latest