Connect with us

Kerala

ചെറുതോണിയില്‍ മധ്യവയസ്‌ക്കന് നേരെ ആസിഡ് ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Published

|

Last Updated

ഇടുക്കി| ചെറുതോണിയില്‍ മധ്യവയസ്‌ക്കന് നേരെ ആസിഡ് ആക്രമണം. തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റില്‍. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേല്‍ ജിനീഷ് എന്‍ വി, പാമ്പാടുംപാറ സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വ്യക്തി വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വീട്ടിലേക്കുള്ള യാത്രാമധ്യേ ലൈജു സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടത്തിയത്. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശേഷം കണ്ണിന് സാരമായ പരുക്കേറ്റതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

 

 

 

 

Latest