Connect with us

Kerala

ഡ്രൈവറെ മര്‍ദിച്ച് മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

ചിങ്ങവനം | ഡ്രൈവറെ മര്‍ദിച്ച് മൊബൈല്‍ഫോണ്‍ കവര്‍ന്ന യുവാവ് പിടിയില്‍. റോഡില്‍ സൈഡ് നല്‍കാത്തതിന്റെ പേരില്‍ സെയില്‍സ് വാഹനത്തിന്റെ ഡ്രൈവറെ അക്രമിച്ച ശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ കണിയാമല വീട്ടില്‍ വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പനച്ചിക്കാട് കണിയാമല ഭാഗത്ത് വച്ചാണ് സംഭവം ഉണ്ടായത്.

വിഷ്ണു ഓടിച്ചിരുന്ന വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് കുമരകം പള്ളിച്ചിറ സ്വദേശിയായ യുവാവിനെയാണ് പ്രതി ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ തട്ടിയെടുത്തതിനു ശേഷം  പ്രതി കടന്നുകളഞ്ഞു.

പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വിഷ്ണുവിനെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest