Connect with us

Kerala

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

റാന്നി പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടയാളുമാണ് പ്രിന്‍സ്.

Published

|

Last Updated

പത്തനംതിട്ട |  വടിവാള്‍ കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ റാന്നി പോലീസ് പിടികൂടി. ചേത്തക്കല്‍ പൊടിപ്പാറ കാടത്ത് വീട്ടില്‍ പ്രിന്‍സ് കെ ജെ (33)യെയാണ് വീടിന് സമീപത്തുനിന്നും പിടികൂടിയത്.ചേത്തക്കല്‍ നടമംഗലത്ത് വേണുഗോപാലന്‍ നായരുടെ മകന്‍ അരവിന്ദ് വി നായര്‍ (28) ആണ് പ്രതി ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. അരവിന്ദ് വി നായര്‍ ചികിത്സയിലാണ്

റാന്നി പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടയാളുമാണ് പ്രിന്‍സ്. ഞായറാഴ്ച വൈകിട്ട് ആറിന് റാന്നി ഗേറ്റ് ബാറിന്റെ മുന്‍വശം പാര്‍ക്കിങ് ഏരിയയില്‍ വച്ച് പ്രിന്‍സ്, നേരത്തെയുള്ള വിരോധം കാരണം അരവിന്ദിനെ അസഭ്യം വിളിച്ചിരുന്നു. ഇതിന് പകരം ചോദിക്കാന്‍ പ്രിന്‍സിന്റെ വീട്ടിലേക്ക് ഇന്നലെ വെളുപ്പിന് ഒന്നരയോടെ തന്റെ കാറില്‍ ബന്ധുവായ മനുമോഹനുമായി റാന്നിയില്‍ നിന്നും അരവിന്ദ് പോകുമ്പോള്‍, പ്രതി സ്‌കൂട്ടറിലെത്തി കാറിനു മുന്നില്‍ കയറി കാര്‍ തടയുകയായിരുന്നു. ്രൈഡവിങ് സീറ്റില്‍ നിന്നും ഇറങ്ങിയ ഉടനെ കയ്യിലിരുന്ന വടിവാള്‍ കൊണ്ട് അരവിന്ദിന്റെ തലയ്ക്കു നേരേ പ്രതി വെട്ടി, ഇടത് പുരികത്തിലും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റു. രണ്ടുവെട്ടുകളേറ്റ അരവിന്ദ് റോഡില്‍ വീണു. കമഴ്ന്നുവീണ യുവാവിന്റെ തലയ്ക്കുപിന്നില്‍ പ്രതി നാലുതവണ വെട്ടി, തുടര്‍ന്ന് വലതുകൈ മുട്ടുഭാഗത്തും വെട്ടി മാരകമായി പരുക്കേല്‍പ്പിച്ചു. പിന്നീട്, കല്ലെടുത്ത് ഇടതുകൈ മുട്ടിനു മുകള്‍ഭാഗത്തും, കൈയുടെ മസില്‍ ഭാഗത്തും, രണ്ട് തോള്‍ പലകകളിലും നെഞ്ചിലും വയറിലുമായി ഇടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. കൂടാതെ, കാറിന്റെ മുന്‍വശം ഗ്ലാസ്സ് ഇടിച്ചുപൊട്ടിക്കുകയും ചെയ്തു.

ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest