Connect with us

First Gear

കോയമ്പത്തൂരിലെ സുലൂരില്‍ വാഹനാപകടം; മലയാളിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥ മരിച്ചു

Published

|

Last Updated

കീഴ്വായ്പൂര് | കോയമ്പത്തൂരിലെ സുലൂരിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി മരിച്ചു. തെക്കുംതല പരേതനായ ഗോപാലകൃഷ്ണന്‍ നായരുടെ മകള്‍ ഗീത അനില്‍കുമാര്‍ (52) ആണ് മരിച്ചത്. എയര്‍ഫോഴ്‌സ് കാന്റീന്‍ വിഭാഗം ഉദ്യോഗസ്ഥയാണ്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് പുല്ലാട് പൂവത്തൂര്‍ ശ്രീഭദ്ര നിവാസില്‍ അനില്‍കുമാറിനൊപ്പം ജോലിക്ക് ശേഷം ബൈക്കില്‍ മടങ്ങവേയായിരുന്നു അപകടം. സൈക്കിള്‍ യാത്രക്കാരന്‍ കുറുകെ കടന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.

മകള്‍: ആതിര (വിദ്യാര്‍ഥിനി, കേന്ദ്ര വിദ്യാലയം സുലൂര്‍). സംസ്‌കാരം പിന്നീട്.

 

Latest