Connect with us

bjp workers joining cpm

തിരുവനന്തപുരത്ത് അമ്പതോളം ബി ജെ പി പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേര്‍ന്നു

ബി ജെ പി ഭരിക്കുന്ന കരവാരം പഞ്ചായത്തിലെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടത്

Published

|

Last Updated

കിളിമാനൂര്‍ ‌  ബി ജെ പി ഭരിക്കുന്ന കരവാരം പഞ്ചായത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി പി എമ്മില്‍ ചേര്‍ന്നു. പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് 50ഓളം പേര്‍ സി പി എമ്മില്‍ ചേര്‍ന്നത്.

പഞ്ചായത്തില്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് സി പി എം സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ അവസാന ദിവസമാണ് ബി ജെ പി പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേര്‍ന്നത്. ബി ജെ പി മുന്‍ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു കര്‍ണകിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സി പി എമ്മിലെത്തിയത്.

സമരത്തിന്റെ സമാപനയോഗം സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ ആര്‍ രാമു, ബി പി മുരളി പങ്കെടുത്തു

 

 

Latest