Connect with us

Kerala

വളാഞ്ചേരിയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം.

Published

|

Last Updated

മലപ്പുറം| മലപ്പുറം വളാഞ്ചേരിയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠന്‍ (49) ആണ് മരിച്ചത്. മീന്‍ പിടിക്കാന്‍ പോയ മണികണ്ഠനെ പാടത്ത് മരിച്ച നിലയില്‍ കാണുകയായിരുന്നു.

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും

 

Latest