Kerala
വരന്തരപ്പള്ളിയില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
കൊലപാതകം സംശയത്തെ തുടര്‍ന്ന്
തൃശ്ശൂര്‍ | വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് തൃശൂര്‍ വരന്തരപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയെയാണ് ശ്വാസ് മുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രതി കുഞ്ഞുമോനെ(40)തിരെ പോലീസ് കേസെടുത്തു.
ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് ഇയാള്‍ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നുകയായിരുന്നു. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തു. തുടര്‍ന്ന് കൊലപാതകമാണെന്ന് വ്യക്തമായി.







