Kerala
കരുവാറ്റയില്‍ യുവാവും പെണ്‍ സുഹൃത്തും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
മരണ കാരണം വ്യക്തമല്ല

ആലപ്പുഴ | ആലപ്പുഴ കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും പെണ്‍ സുഹൃത്തും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കരുവാറ്റ റെയില്‍വേ സ്റ്റേഷനിലേക്ക് ബൈക്കിലെത്തിയ യുവാവും പെണ്‍കുട്ടിയുമാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. ശ്രീജിത്തും (38) 17 കാരിയായ വിദ്യാര്‍ഥിനിയുമാണ് മരിച്ചത്. ആലപ്പുഴ ഭാഗത്തേക്ക് വന്ന തിരുവനന്തപുരം നോര്‍ത്ത് – അമൃത്സര്‍ എക്സപ്രസ്സാണ് ഇടിച്ചത്.
കരുവാറ്റയിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ കണ്ട ഇരുവരോടും അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ട്രെയിന്‍ വരുന്നത് കണ്ടിട്ടും ഇരുവരും മുന്നോട്ട് നീങ്ങുന്നത് കണ്ട ഗേറ്റ് കീപ്പര്‍ ചാടരുതെന്ന് വിളിച്ച് പറഞ്ഞെങ്കിലും ഇരുവരും ഇതുകേള്‍ക്കാതെ ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു.
മരിച്ച ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മരണ കാരണം അന്വേഷിച്ചുവരികയാണ്.