Connect with us

National

മീററ്റില്‍ പ്രസവശേഷം വാർഡിലേക്ക് മടങ്ങിയ യുവതി ലിഫ്റ്റ് തകർന്നുവീണ് മരിച്ചു

തലയ്ക്കും കഴുത്തിനുമേറ്റ ഗുരുതരമായ പരുക്കുകളെ തുടര്‍ന്നാണ് കരിഷ്മ മരിച്ചത്

Published

|

Last Updated

മീററ്റ് | ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആശുപത്രി ലിഫ്റ്റ് തകര്‍ന്ന് വീണ് യുവതി മരിച്ചു. കരിഷ്മ എന്ന യുവതിയാണ് മരിച്ചത്. പ്രസവത്തിനായി ലോഹിയ നഗറിലെ ക്യാപിറ്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്.

പ്രസവശേഷം യുവതിയെ വാര്‍ഡിലേക്ക് മാറ്റാനായി കൊണ്ടുപോകുമ്പോഴാണ് ലിഫ്റ്റ് തകര്‍ന്നത്.
ലിഫ്റ്റിന്റെ കേബിള്‍ തകര്‍ന്നാണ് അപകടമുണ്ടായത്. തലയ്ക്കും കഴുത്തിനുമേറ്റ ഗുരുതരമായ പരുക്കുകളെ തുടര്‍ന്നാണ് കരിഷ്മ മരിച്ചത്. അപകടമുണ്ടായി 45 മിനിറ്റിന് ശേഷം ലിഫ്റ്റിന്റെ വാതില്‍ തകര്‍ത്താണ് യുവതിയെ പുറത്തെടുത്തത്.

സംഭവസമയം കരിഷ്മയോടൊപ്പം രണ്ട് ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നു.ഇവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.യുവതിയുടെ മരണത്തെ തുടര്‍ന്ന് കുടുംബം ആശുപത്രിയില്‍ പ്രതിഷേധിച്ചു.

Latest