Connect with us

Kerala

മൂന്നാറില്‍ നിന്ന് തിരികെ വന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 15ഓളം പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ഇടുക്കി| വണ്ണപ്പുറം മുണ്ടന്‍ മുടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഇറക്കത്തില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങുകയായിരുന്നു.

പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാധമിക നിഗമനം. കായംകുളത്ത് നിന്നും മൂന്നാറില്‍ പോയി മടങ്ങി വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

 

 

Latest