Connect with us

Kerala

ചെറുതോണിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

തങ്കമണി സെയ്ന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അമല്‍

Published

|

Last Updated

ഇടുക്കി | ഇടുക്കി ചെറുതോണിയില്‍ വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു.
തങ്കമണി പറപ്പള്ളില്‍ മനോജിന്റെ മകന്‍ അമല്‍ (17) ആണ് മരിച്ചത്. ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ തങ്കമണി ടൗണില്‍ വച്ച് അമലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരേ വന്ന ജീപ്പിലിടിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് അമലിനെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

അമലിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്ത സുഹൃത്ത്  കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്കമണി സെയ്ന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അമല്‍.

Latest