Connect with us

National

ആര്‍ബിഐ ഉള്‍പെടെയുള്ള പ്രമുഖ ബാങ്കുകള്‍ക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

അറസ്റ്റിലായ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ആര്‍ബിഐ ഉള്‍പെടെയുള്ള പ്രമുഖ ബാങ്കുകള്‍ക്ക് നേരെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായതെന്നാണ് മുബൈ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അറിയിച്ചത്.

ആര്‍ബിഐ ഉള്‍പെടെയുള്ള പ്രമുഖ ബാങ്കുകള്‍ വലിയ അഴിമതി നടത്തിയിട്ടുണ്ടെന്നും
ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിനും ധനകാര്യമന്ത്രി നിര്‍മല സീതാരാമനും അഴിമതിയില്‍ പങ്കുണ്ടെന്നും ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്.

ആര്‍ ബി ഐയ്ക്കും എച്ച് ഡി എഫ് സി ബാങ്കിനും ഐ സി ഐ സി ഐ ബാങ്കിനും ഭീഷണി സന്ദേശം എത്തിയിരുന്നു.മുബൈയിലെ 11 ഇടങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പോലീസിനും ഇമെയില്‍ സന്ദേശം ഉണ്ടായിരുന്നു.

നിലവില്‍ അറസ്റ്റിലായ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

Latest