Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കി പീഡനം; ഒളിവില്‍ പോയ പ്രതി പിടിയില്‍

കുറ്റ്യാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് പോലീസ് മംഗലാപുരത്തുനിന്ന് പിടികൂടിയത്

Published

|

Last Updated

കോഴിക്കോട് | രാത്രി എല്ലാവരും ഉറങ്ങിയ ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി രാസലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. കുറ്റ്യാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സി ഐ കൈലാസ്നാഥും സംഘവും പിടികൂടിയത്.

സംഭവത്തിനു ശേഷം അജ്മീറിലേക്കു മുങ്ങിയ പ്രതി ഇന്നലെ രാത്രി മംഗലാപുരത്ത് എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 24നാണ് ഇയാള്‍ മുങ്ങിയത്. പാലക്കാട്ടുകാരിയായ ഒരു സ്ത്രീയുടെ സഹായത്തോടെയാണ് ഇയാള്‍ അജ്മീരില്‍ കഴിഞ്ഞത്. ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് അജ്മീരില്‍ എത്തിയപ്പോഴാണ് ഇയാള്‍ അവിട നിന്ന് മുങ്ങിയത്. തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു പ്രതി ബാര്‍ബര്‍ഷോപ്പില്‍ എത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് വലയില്‍ പെടുത്തുകയായിരുന്നു. കുറ്റ്യാടി സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.വീട്ടുകാര്‍ ഉറങ്ങിയ ശേഷം തന്നെ ഫോണില്‍ വിളിച്ച് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയി അജ്നാസിന്റെ വീട്ടില്‍ എത്തിച്ച് ലഹരി നല്‍കിയ ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് കുട്ടി മൊഴി നല്‍കിയത്.

തന്റെ സുഹൃത്തുക്കളായ മറ്റ് കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest