pocso
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ വീട്ടിൽ കയറി ലൈംഗികാതിക്രമം; യുവാവിന് 14 വര്‍ഷം കഠിന തടവ്
കല്ലൂപ്പാറ കറുത്ത വടശ്ശേരിക്കടവ് കല്ലുങ്കല്‍ വീട്ടില്‍ സുനില്‍ വര്‍ഗീസി(39)നെയാണ് ശിക്ഷിച്ചത്.
പത്തനംതിട്ട | പോക്സോ കേസിലെ പ്രതിക്ക് 14 വര്‍ഷം കഠിന തടവിനും 1.60 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജി ജയകുമാര്‍ ജോണ്‍. കല്ലൂപ്പാറ കറുത്ത വടശ്ശേരിക്കടവ് കല്ലുങ്കല്‍ വീട്ടില്‍ സുനില്‍ വര്‍ഗീസി(39)നെയാണ് ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ 11 വയസുള്ള പെണ്‍കുട്ടി ഒറ്റക്ക് വീട്ടിലുള്ള വിവരം മനസ്സിലാക്കി ബെഡ് റൂമില്‍ കടന്നുകയറി അതിക്രമം നടത്തിയതിന് കീഴ്‌വായ്പൂര് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ് കുമാറാണ്.







