Connect with us

Eranakulam

കൊച്ചിയില്‍ ഹോട്ടലില്‍ മദ്യപസംഘം കുപ്പികൊണ്ട് കുത്തി; ഒരാള്‍ മരിച്ചു

മുളവുകാട് സ്വദേശി സുരേഷ് കുപ്പികൊണ്ട് എഡിസനെ തല്ലുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം ഒരാളുടെ ദാരുണ മരണത്തിൽ കലാശിച്ചു. സംഘത്തിലെ ഒരാള്‍ കുപ്പികൊണ്ടുള്ള കുത്തേറ്റ് മരിച്ചു. ടൗണ്‍ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം.

മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസണ്‍ ആണ് കൊല്ലപ്പെട്ടത്. മുളവുകാട് സ്വദേശി സുരേഷ് കൈവശമുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് എഡിസൻ്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ എഡിസനെ അര മണിക്കൂറിന് ശേഷം പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയില്‍ വെച്ചാണ് എഡിസന്‍ മരിച്ചത്. സുരേഷും കൂടെയുള്ളയാളും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest