International
ചൈനയില്‍ കനത്ത മണല്‍ക്കാറ്റ് തുടരുന്നു
കാലാവസ്ഥാ നിരീക്ഷകര്‍ ബ്ലൂ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.
ബീജിംഗ്| ബുധനാഴ്ച വരെ കനത്ത മണല്‍ക്കാറ്റുകള്‍ ബീജിംഗിലും പരിസരപ്രദേശങ്ങളിലും വീശിയടിക്കുമെന്ന് ചൈനീസ് കാലാവസ്ഥാ പ്രവചകര്‍ അറിയിച്ചു. തലസ്ഥാനനഗരമായ ബെയ്ജിംഗില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായാണ് കാലാനുസൃതമല്ലാത്ത മണല്‍ക്കാറ്റുകള്‍ കണ്ടുവരുന്നത്.
മണല്‍ക്കാറ്റിനെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ ബ്ലൂ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.ചൈനയില്‍ നാല് കോഡുള്ള കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനമുണ്ട്. ചുവപ്പ് ഏറ്റവും കഠിനമായ മുന്നറിയിപ്പിനെയും നീല ഏറ്റവും തീവ്രതയെയും പ്രതിനിധീകരിക്കുന്നു.
ഷാങ്സി, ഹെബെയ്, ഷാന്‍ഡോങ്, ജിയാങ്സു, അന്‍ഹുയി, ഹെനാന്‍, ഹുബെയ്, ഇന്നര്‍ മംഗോളിയ, ഷാങ്ഹായ് മെട്രോപോളിസ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ 8 മണിവരെ മണല്‍ക്കാറ്റ് ബാധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.







