Connect with us

Kerala

കുരച്ചതിന് നായയെ പാറക്കല്ലില്‍ അടിച്ചു കൊന്നു; യുവാവിനെതിരെ കേസ്

സഹോദരി കൂടിയായ അയല്‍വാസിയോടുള്ള വഴക്കാണ് മിണ്ടാപ്രാണിയോടുള്ള ക്രൂരതയ്ക്ക് കാരണം

Published

|

Last Updated

തൊടുപുഴ  | കുരച്ചതിന് അയല്‍ വീട്ടിലെ വളര്‍ത്തു നായയെ പാറയില്‍ അടിച്ച് കൊന്ന് യുവാവ്. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സഹോദരി കൂടിയായ അയല്‍വാസിയോടുള്ള വഴക്കാണ് മിണ്ടാപ്രാണിയോടുള്ള ക്രൂരതയ്ക്ക് കാരണം.സംഭവത്തില്‍ സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തില്‍ രാജേഷിനെതിരെ കമ്പമെട്ട് പോലീസ് കേസെടുത്തു

വന്യ ജീവികളെ സംരക്ഷിക്കേണ്ട വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സഹോദരിയുമായി ഏറെക്കാലമായി സ്വത്ത് തര്‍ക്കത്തിലായിരുന്നു യുവാവ്. ഇന്നലെ സഹോദരിയുടെ വീട്ടുമുറ്റത്തു നിന്ന് ഇയാള്‍ തര്‍ക്കമുണ്ടാക്കി. തര്‍ക്കത്തെ തുടര്‍ന്ന് നായ നിര്‍ത്താതെ കുരച്ചപ്പോള്‍ തൊട്ടടുത്തുള്ള പാറ കല്ലില്‍ അടിച്ചാണ് നായയെ ഇയാള്‍ കൊന്നത്. പോലീസെത്തി നായയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കുകയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ടു നല്‍കുകയും ചെയ്തു.

 

Latest