Connect with us

pocso case

സ്‌കൂളിലെത്തിയ പെണ്‍കുട്ടിയിലെ ഭാവഭേദം; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

രവി ക്രൂരമായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി.

Published

|

Last Updated

പന്തളം | പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. ഏഴംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തന്‍വീട്ടില്‍ രവി ജി കെ (43) ആണ് പന്തളം തുമ്പമണ്ണില്‍ നിന്നും പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെത്തിയ പെണ്‍കുട്ടിയിലെ ഭാവഭേദം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പന്തളം പോലീസ് സ്‌കൂളിലെത്തി അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ വിശദമായ മൊഴി  രേഖപ്പെടുത്തി. രവി ക്രൂരമായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. ഇതിന് പിന്നാലെ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുമ്പമണ്ണില്‍ വച്ച് രവിയെ പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്കും മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest