Connect with us

Kerala

മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

കൊച്ചി | മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിലെ ആറൂര്‍ മഞ്ഞമാക്കിത്തടം ജംങ്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്ത് പോകുകയായിരുന്ന ടോറസ് ലോറി എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ടയറുകള്‍ വേര്‍പ്പെട്ട നിലയിലുമാണുള്ളത്. പരിക്കേറ്റ മൂവരും മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടി.